പ്രണയിക്കണമെന്നുണ്ടായിരുന്നു ...
പ്രണയിക്കണമെന്നുണ്ടായിരുന്നു
വീട്ടിലറിയാതെ...
ലോകരറിയാതെ...
ആരുമറിയാതെ...
അവള്‍പോലുമറിയാതെ..
പ്രണയിച്ചു കൈവിടാനൊരുക്കമില്ലായിരുന്നു
പ്രണയത്താല്‍ പ്രയാസപ്പെടാനും...
വീട്ടിലെതിര്‍ക്കാതിരിക്കണം
ജാതി,തറവാട്, സമ്പത്ത്
സൌന്ദര്യം, ശീലം, അറിവ്...
മാനദണ്ഡങ്ങളിലെ കാമുകിക്കായ് തിരഞ്ഞു
വിദ്യാലയത്തില്‍,
നിരത്തില്‍,
വിവാഹങ്ങളില്‍,
പൂരപ്പറമ്പുകളില്‍...
ആരോ പറഞ്ഞറിഞ്ഞു
പ്രഥമദര്‍ശന പ്രണയമെന്നൊന്നുണ്ടെന്ന്,
കൂര്‍പ്പിച്ചു നോട്ടത്തെ
മുഖം തിരിച്ചെതിരേറ്റു അവര്‍.
കണ്ടുവച്ചവരെയെല്ലാം
പലരായി കൊണ്ടുപോയി,
അപരിചിത മുഖങ്ങളില്‍
തിരയുന്നു ഞാനിന്നും
ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.
(കല്യാണത്തിനു മുന്‍പ് എഴുതണമെന്നു വിചാരിച്ച കവിത. (ഇപ്പൊ എഴുതിയാ അടി എപ്പോ കിട്ടി എന്നു ചോദിക്കരുത്:))
Subscribe to:
Post Comments (Atom)


No comments:
Post a Comment