തിരിച്ചുവരവ് - കവിത
ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.
നിന്‍ വരവിനായ്
മിഴിയിണകളിലൊരാശാ നാളം
നിന്‍ സ്മരണയില്‍
മനസ്സിലൊരു കെടാവിളക്ക്
ഓര്‍മ്മകള്‍ മറവിയിലേക്ക്
മുങ്ങാംകുഴിയിടുമ്പോഴും
ഞാന്‍ ഒരുക്കിവച്ചു.
കോര്‍ത്തുവച്ച കിനാക്കളെ
തച്ചുടക്കാനായ് നീ വരരുത്.
വിരഹത്തിന്‍ ചൂടിനാല്‍
മോഹങ്ങള്‍ കരിഞ്ഞുവീഴാം
കണ്മറഞ്ഞിരിക്കുകില്‍
കണ്ണികളകന്നു മുറിയാം.
കനവുകള്‍ പലകുറി
പൊയ്‌പോകാം.
ഇനിയും
കടമകള്‍ നിറവേറ്റാനായ്
നീ വരരുത്
ഇനി നീ വരിക
എന്നില്‍ നിനക്കു
പ്രണയമുണ്ടെങ്കില്‍...
നീയുംഞാനുമൊന്നാണെന്നറിയുകില്‍...
ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.
Subscribe to:
Post Comments (Atom)


No comments:
Post a Comment